കോഴ്സ് വിവരങ്ങൾ

ഒരു കമ്പനിയിലെ 'കീ മാനേജീരിയൽ പേഴ്സണൽ' എന്ന നിർവചനത്തിന് അർഹരാണ് അവിടുത്തെ കമ്പനി സെക്രട്ടറി. കമ്പനിയുടെ സാമ്പത്തിക, നിയമ, ഭരണ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിലും ഈ കാര്യങ്ങളിൽ കമ്പനിക്ക് ഉപദേശങ്ങൾ നൽകുന്നതിലും പ്രധാനപ്പെട്ട പങ്കുവഹിക്കുകയും ചെയ്യുന്ന കമ്പനി സെക്രട്ടറിയുടേത് അത്യധികം ആദരണീയമായ പദവിയാണ്.

കമ്പനി സെക്രട്ടറി പരീക്ഷകൾ നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) ആണ്.

എതാനും വർഷം മുൻപുവരെ മൂന്ന് ഘട്ടങ്ങളായി നടത്തിയിരുന്ന CS കോഴ്സിന് ഇപ്പോൾ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫൗണ്ടേഷൻ, എക്സിക്യുട്ടീവ്, പ്രൊഫഷണൽ എന്നിങ്ങനെയായിരുന്ന തലങ്ങളിൽ ഇപ്പോൾ ഫൗണ്ടേഷൻ ഒഴിവാക്കുകയും പകരം CS എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (CSEET) ചേർക്കുകയും ചെയ്തു.

Degree, CS ഫൌണ്ടേഷന്‍ പരീക്ഷ വിജയിച്ചവര്‍, CA/ CMA ഫൈനല്‍ പരീക്ഷകൾ വിജയിച്ചവർ എന്നിവരെ CSEET എഴുതുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും പ്ലസ്‌ടുവിനു ശേഷം CS എക്സിക്കുട്ടീവ് എന്‍ട്രന്‍സ്‌ പരീക്ഷ വഴിമാത്രമേ കമ്പനി സെക്രട്ടറി കോഴ്സിലേക്ക് പ്രവേശനം നേടാൻ സാധിക്കുകയുള്ളു.

പരീക്ഷകൾക്കും നിശ്ചിത പ്രായോഗിക പരിശീലനത്തിനും ശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗത്വം നേടുന്നതോടുകൂടി കമ്പനി സെക്രട്ടറിയാകാം.

തൊഴിലവസരങ്ങൾ

ബാങ്കുകൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ,പൊതുമേഖലാസ്ഥാപനങ്ങൾ തുടങ്ങിയ കോർപ്പറേറ്റുകളുടെ ഭരണനിർവഹണ ചുമതല കമ്പനി സെക്രട്ടറിക്കാണ്‌. ഇന്ത്യയിൽ പുതിയ കമ്പനി നിയമങ്ങൾ CS-കൾക്ക് അവസരങ്ങൾ വർധിപ്പിച്ചതു കൂടാതെ വിദേശത്തും അവസരങ്ങളുണ്ട്. സ്വന്തമായി പ്രാക്ടീസ്‌ ചെയ്യുന്നതിനും സാധ്യമാണ്.

  • യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യാപകരും ഡയറക്ടര്‍മാരും
  • കമ്പനി രജിസ്ട്രാർ
  • ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
  • കോർപറേറ്റ് പ്ലാനർ
  • പ്രിൻസിപ്പൽ സെക്രട്ടറി
  • നിയമ ഉപദേഷ്ടാവ്
  • ഇൻസോൾവൻസി പ്രൊഫഷണൽ വാല്യുവർ
  • ആർബിട്രേറ്റർ

എന്നിവയെല്ലാം കമ്പനി സെക്രട്ടറിഷിപ് പൂർത്തിയാക്കിയവരെ കാത്തിരിക്കുന്ന ചില അവസരങ്ങളാണ്.

CS ആർട്ടിക്കിൾഷിപ്പ് / ഇന്റേണൽ ട്രെയിനിങ് കാലയളവ് 15 മാസം
കോഴ്സ് പൂർത്തിയാക്കാൻ എടുക്കുന്ന സമയം

ആദ്യ അവസരത്തിൽ തന്നെ പരീക്ഷകൾ പാസാവുകയും പ്രായോഗിക പരിശീലനം നേടുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം കൊണ്ട് കോഴ്‌സ് പൂർത്തിയാക്കാം.