എന്തുകൊണ്ട് ഫോർവേഡ് അക്കാദമി?
ഒരു ദശാബ്ദത്തെ പരീക്ഷാഫലങ്ങൾ പരിശോധിക്കുമ്പോൾ വർഷംതോറും അൻപത് ശതമാനത്തിലേറെ വരുന്ന വിജയക്കണക്കുകൾ മാത്രം മതിയാകും ഫോർവേഡ് അക്കാദമി തിരഞ്ഞെടുക്കാനുള്ള കാരണമായി. ഇതിൽതന്നെ കൂടുതൽ വിദ്യാർത്ഥികളും സ്കൂൾ തലത്തിൽ ശരാശരിയിലും താഴെ പഠനനിലവാരം കാഴ്ച്ചവെക്കുകയോ മലയാളം മീഡിയത്തിൽ പഠിക്കുകയോ ചെയ്തവരാണ് എന്നത് ഫോർവേഡിന്റെ വലിയ വിജയമാണ്.
സാധാരണക്കാരിൽ സാധാരണക്കാരായ, നാട്ടിൻപുറങ്ങളിൽ നിന്നെത്തുന്ന കുട്ടികളെ ഈ നിലയിൽ ഉയർന്ന ഫലങ്ങൾ നൽകാൻ പ്രാപ്ത്തരാക്കും വിധം വാർത്തെടുക്കുന്നതിൽ ഞങ്ങളുടെ അധ്യാപകർ വഹിക്കുന്ന പങ്ക് ചെറുതല്ല. അങ്ങേയറ്റം അർപ്പണമനോഭാവമുള്ള ചെറുപ്പക്കാരായ അധ്യാപകർ ഫോർവേഡിന്റെ മുതൽക്കൂട്ടാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ക്ലാസ്സുകളെടുക്കുന്ന അധ്യാപകരേക്കൂടാതെ തങ്ങളുടെ വിദ്യാർത്ഥികളെ അടുത്തറിഞ്ഞു അവരുടെ ആവശ്യാനുസരണം നിർദേശങ്ങൾ നൽകുന്ന അധ്യാപകരും ഫോർവേഡിന്റെ പ്രത്യേകതയാണ്. അതിനുപുറമേ ഒരുകൂട്ടം പൂർവ്വവിദ്യാർത്ഥികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഫോർവേഡിൽ പഠനം പൂർത്തിയാക്കിയവരിൽ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി അക്കൗണ്ടിങ് രംഗത്ത് ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ ധാരാളമുണ്ട്.
ഓരോ വിദ്യാർത്ഥികൾക്കും ഫോർവേഡിൽ എത്തുന്നത് മുതൽ നിശ്ചിത കോഴ്‌സ് പൂർത്തിയാക്കുന്നതുവരെയുള്ള രൂപരേഖ പ്രത്യേകം പ്രത്യേകം തയ്യാറാക്കപ്പെടുന്നു. ഇതനുസരിച്ച് മുന്നോട്ട് പോകുമ്പോൾ കുട്ടികളുടെ പഠനകാലയളവ് കൂടുതൽ സുഗമമാകുന്നു.
പഠിക്കുന്ന കാര്യങ്ങൾ ദീർഘ കാലം ഓർത്തിരിക്കാനും അതുവഴി വിജയശതമാനം കൂട്ടാനും വർഷങ്ങളുടെ അനുഭവങ്ങളിൽ നിന്നും പഠനങ്ങൾ വഴിയും ഫോർവേഡ് അക്കാദമി സസൂക്ഷ്മം വികസിപ്പിച്ചെടുത്ത തനതായ പദ്ധതിയാണ് 'Learn & Re- learn'. ഇടവിടാത്ത കൃത്യമായ പഠനം, റിവിഷൻ, പരീക്ഷാ പരിശീലനം എന്നിവയാണ് Learn & Re-learn-ന്റെ പ്രധാന ഭാഗങ്ങൾ.
പഠനനത്തിൽ മിടുക്കരായ എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഇവിടെ സ്‌കോളർഷിപ്പുകൾ നൽകിവരുന്നു.
നഗരത്തിന്റെ തിരക്കുകളിൽ നിന്നകന്ന് പ്രകൃതിയോടിണങ്ങിയ ശാന്തമായ പരിസരത്തിൽ സ്ഥിതി ചെയ്യുന്ന Forward Academy-യുടെ കാമ്പസും ഹോസ്റ്റൽ സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നു.