കോഴ്സ് വിവരങ്ങൾ

ആഗോളതലത്തിൽ അ‌ക്കൗണ്ടിങ് അല്ലെങ്കിൽ സാമ്പത്തിക രംഗത്തെ ഏറ്റവുമധികം അംഗീകരിക്കപ്പെടുന്ന പദവികളിലൊന്നാണ് CFA അഥവാ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്. അമേരിക്കയിൽ സ്ഥാപിതമായ CFA ഇൻസ്റ്റിറ്റ്യൂട്ടാണ് CFA പരീക്ഷകൾ നടത്തുന്നത്. അന്താരാഷ്ട്ര പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രം എഴുതാൻ കഴിയുന്നവയാണ് CFA യുടേത്.

146 രാജ്യങ്ങളിൽ അംഗീകൃതമായ CFA പൂർത്തിയാക്കാൻ മൂന്ന് ലെവൽ പരീക്ഷകളാണ് കടക്കേണ്ടത്. മൂന്ന് ഘട്ടങ്ങളിലും ഒരേ വിഷയങ്ങൾ പഠിക്കുകയും ഘട്ടങ്ങൾ കടക്കും തോറും ആ വിഷയങ്ങൾ കൂടുതൽ കൂടുതൽ ആഴത്തിൽ പഠിക്കുകയും ചെയ്യുന്നു.

CFA പരീക്ഷ എഴുതാൻ ബിരുദധാരികൾക്കും ബിരുദം അവസാന വർഷ വിദ്യാർത്ഥികൾക്കും സാധിക്കും. അതല്ലെങ്കിൽ നാലു വർഷത്തെ ഉചിതമായ തൊഴിൽ പരിചയം ഉണ്ടായിരിക്കണം.

തൊഴിലവസരങ്ങൾ

ഇന്ത്യയിലും വിദേശത്തും ഒരുപോലെ വിശാലമായ അവസരങ്ങളാണ് CFA നൽകുന്നത്. വാണിജ്യ, വാണിജ്യേതര ബാങ്കുകൾ, റീസേർച്ച് സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തുടങ്ങി സാമ്പത്തിക രംഗത്തെ എല്ലാ മേഖലകളിലും CFA കളുടെ സേവനം ആവശ്യമാണ്.

  • റിസ്ക് മാനേജർ
  • ചീഫ് ഫിനാൻഷ്യൽ ഓഫീസർ
  • ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
  • സാമ്പത്തിക ഉപദേഷ്ടാവ്
  • ഇൻവെസ്റ്റ്‌മെന്റ് മാനേജ്മെന്റ്
  • പോർട്ട്ഫോളിയോ മാനേജ്‌മെന്റ്
  • കൺസൾറ്റന്റ്

എന്നിവയാണ് CFA ക്ക് ശേഷമുള്ള ചില സാധ്യതകൾ.

കോഴ്സ് പൂർത്തിയാക്കാൻ എടുക്കുന്ന സമയം

ശരാശരി ഒന്നര വർഷം മുതൽ നാല് വർഷം വരെയാണ് CFA കോഴ്‌സ് പൂർത്തിയാക്കാൻ ഒരു വിദ്യാർഥിക്ക് ആവശ്യമായ സമയം.