Recent Posts

Forward Academy: തുടക്കം

ചാർട്ടേഡ് അ‌ക്കൗണ്ടന്റാകുക എന്ന മോഹവും തങ്ങളെ...

Learn And Relearn

പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ ഒരു ദശാബ്ദക്കാലത്തെ...

പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ ഒരു ദശാബ്ദക്കാലത്തെ അനുഭവത്തിൽ നിന്നും, പഠനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള നിരന്തര പരിശ്രമം വഴിയും വിദ്യാർത്ഥികൾക്ക് പഠനം സുഗമമാക്കാൻ Forward Academy-ക്ക് അതിന്റേതായ Methodologies വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്.

Forward Academy ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്‌ത തനതായ Study Plan ആണ് Learn & Relearn. പ്രാക്ടീസ് സെഷനുകൾക്കൊപ്പം ഉയർന്ന നിലവാരത്തിലുള്ള പരിശീലനവും നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. CA, CMA, CS, ACCA പോലെ പൊതുവിൽ വലിയ ബഹുമാനം നേടാനാവുന്ന പ്രൊഫഷണലുകളാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയശതമാനം ഉറപ്പുനൽകാൻ Learn & Relearn ന് സാധിക്കും. Course കാലയളവിൽ പഠിച്ച കാര്യങ്ങൾ ഫ്രഷ് ആയി മനസ്സിൽ വെക്കാനും അതുവഴി ഉത്തരക്കടലാസിലേക്ക് വേണ്ടവിധം അവതരിപ്പിക്കാനും കഴിയുന്ന തരത്തിൽ ഓർത്തിരിക്കാൻ പരീക്ഷിച്ചു തെളിയിക്കപ്പെട്ടതാണ്‌ Learn & Relearn പദ്ധതി. Forward Academy യുടെ പത്തുവർഷത്തിനു മുകളിലുള്ള അനുഭവത്തിന്റെയും ഈ രംഗത്തെ പ്രാഗല്‍ഭ്യത്തിന്റെയും ഫലമായി രൂപംകൊണ്ട ഈ പദ്ധതി സമാന രംഗത്ത് ഒരു 'Game Changer' ആകുമെന്നത് ഉറപ്പുള്ള കാര്യം തന്നെ.

3 ഫേസുകൾ ആയാണ് Learn & Relearn നടപ്പാക്കുന്നത്.

ഫേസ് 1: ഇടതടവില്ലാത്ത കോച്ചിങ് - Memory Edition

കുറഞ്ഞ സമയം കൊണ്ട് വിശാലമായ സിലബസ് പഠിച്ചു തീർക്കുക എന്നതാണ് CA പോലുള്ള കോഴ്‌സുകൾ പഠിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പ്രശ്നം പരിഹരിക്കാൻ മുഖ്യ പാഠഭാഗങ്ങളിലെ ആശയങ്ങളെപ്പറ്റി Clarity നൽകുകയാണ് ഈ ഫേസിൽ. Theory യെ എങ്ങനെ പ്രായോഗികമാക്കി മാറ്റാം എന്നതിനെ പറ്റി അധ്യാപകർ വ്യക്തമായ ധാരണ നൽകുന്നു. വ്യക്തിപരമായ മാർഗ്ഗനിർദ്ദേശം നൽകുന്നത് വഴി കഠിനമായ കാര്യങ്ങൾ നേടുന്നതിന് മാനസികമായ തയ്യാറെടുപ്പ് നടത്താനും ഈ ഘട്ടം ലക്ഷ്യമിടുന്നു.

  • Redo and Recollect എന്ന ലളിതമായ പഠന പദ്ധതി.
  • പഠനവും റിവിഷനും ഒരേ സമയം.
  • Smart Notes കൊണ്ട് ഹൃദ്യസ്ഥമാക്കാം.
  • സിലബസ്സിനെ Smart ആയി സമീപിക്കുന്നു.
  • സമയബന്ധിതമായ കോച്ചിങ്.
ഫേസ് 2 -Rapid Revision - പ്രാവീണ്യം നേടാം

Chartered Accountancy പോലുള്ള കോഴ്‌സുകൾക്ക് പാഠങ്ങൾ പഠിച്ച തീർത്തുകൊണ്ടുള്ള തയ്യാറെടുപ്പ് മാത്രം പോര, ഈ ഘട്ടത്തിൽ ശ്രദ്ധ നൽകുന്നത് Revision-ന് ആണ്. ഇതുവഴി അതാത് വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കും.

  • ദേശീയ തലത്തിൽ പ്രഗത്ഭരായ അധ്യാപകർ.
  • കൃത്യമായ ശൈലികളും സമീപനവും.
  • ഫലപ്രദമായ Methodology.
  • മികച്ച അവതരണ ശേഷി നേടാം.
  • തെറ്റുപറ്റി എന്ന് മനസ്സിലാക്കുന്നതിൽ ഉപരി എവിടെയാണ്‌ തെറ്റ് പറ്റിയത് എന്ന് തിരിച്ചറിയാൻ കഴിയുക.

എന്നിവയാണ് ഈ ഘട്ടത്തിന്റെ പ്രത്യേകതകൾ

ഫേസ് 3: പരീക്ഷാ പരിശീലനം - ആത്മവിശാസം ഉയർത്താം

മുൻകാല ചോദ്യപ്പേപ്പറുകളും മോഡൽ പരീക്ഷകളും പ്രാധാന്യം അർഹിക്കുന്നവ തന്നെ. എന്നാൽ ഇവ കൃത്യമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് Forward Academy ക്ക് അറിയാം. ചോദ്യങ്ങളും ഉത്തരങ്ങളും വെറുതെ വായിക്കുന്നതിനു പകരം Forward Academy സമീപിക്കുന്നത് കുറച്ചുകൂടി ഫലപ്രദമായ രീതിയിലാണ്.

  • ഓരോരുത്തർക്കും പ്രത്യേകം വിശദ നോട്ടുകൾ.
  • മുൻപ് ചെയ്തിട്ടില്ലാത്ത വിധം Practice.
  • Forward Academy യുടെ പരീക്ഷാ ശേഖരത്തിലൂടെ കഴിവ് വികസിപ്പിക്കുക.
  • ഓരോ വിഷയത്തിലുമുള്ള Strengths & Weaknesses തിരിച്ചറിയുക.

ശരാശരിയോ അതിലും താഴെയോ സ്‌കൂളിൽ പഠനനിലവാരം പുലർത്തുന്ന കുട്ടികൾ ആഗ്രഹമുണ്ടെങ്കിൽ പോലും ഉന്നത പഠനത്തിനായി Accounting കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ മടി കാണിക്കാറുണ്ട്. ' ബുദ്ധിജീവികളുടെ കോഴ്സ്' എന്ന ഓമനപ്പേരുള്ളത് കൊണ്ട് CA പോലുള്ളവ പഠിക്കാൻ തങ്ങളെകൊണ്ട് സാധിക്കില്ല എന്ന മുൻവിധിയാണ് പ്രധാന കാരണം. ഇത് വെറുമൊരു മിത്ത് മാത്രമാണെന്ന് Forward Academy അതിന്റെ Results-ലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. Learn & Relearn സിമ്പിളാണ്, Learn & Relearn പവർഫുൾ ആണ്.