Recent Posts

Forward Academy: തുടക്കം

ചാർട്ടേഡ് അ‌ക്കൗണ്ടന്റാകുക എന്ന മോഹവും തങ്ങളെ...

Learn And Relearn

പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ ഒരു ദശാബ്ദക്കാലത്തെ...

ചാർട്ടേഡ് അ‌ക്കൗണ്ടന്റാകുക എന്ന മോഹവും തങ്ങളെപോലുള്ളവർക്ക് പഠിക്കാൻ അവസരമൊരുക്കുക എന്ന ആഗ്രഹവുമായി ഒരു കൂട്ടം ചെറുപ്പക്കാർ 2011 ൽ ഇടുക്കി ജില്ലയിലെ മുട്ടത്ത് ICAMS അക്കാദമി സ്ഥാപിച്ചു. ശേഷം 2017 ൽ Forward Academy എന്ന് പുനർനാമകരണം ചെയ്തു.

കോഴ്‌സുകൾ:

CA, CMA, CS, ACCA, CPA , CFA പോലുള്ള പ്രമുഖ കോഴ്‌സുകൾ Forward Academy ഇപ്പോൾ തൊടുപുഴ ക്യാമ്പസ്സിൽ ഒന്നിച്ചു നൽകിവരുന്നു. Accounting രംഗത്തെ എല്ലാ കോഴ്‌സുകളും ഒരു കുടക്കീഴിൽ Forward Academy ഒരുക്കുമ്പോഴും ഓരോ കോഴ്സിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച് അതിൽ എക്‌സ്‌പേർട്ടുകളായ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്.

Accounting കോഴ്‌സുകളിൽ ഏറ്റവും പ്രിയമേറിയ CA, CMA എന്നിവയിൽ വളരെ മികച്ച റിസൾട്ടുകൾ കാഴ്ച്ചവെക്കാൻ Forward Academy ക്ക് സാധിച്ചിട്ടുണ്ട്.

Campus:

CA പോലുള്ള കോഴ്‌സുകൾക്കായി മറ്റു ജില്ലകളെയും അയൽ സംസ്ഥാനങ്ങളേയും വരെ ആശ്രയിക്കേണ്ടിയിരുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ തൊടുപുഴയിൽ ക്യാമ്പസ്‌ സ്ഥാപിക്കുന്നതിലൂടെ Forward Academy ക്ക് സാധിച്ചു.

വികസിതവും ഒപ്പം പ്രകൃതി രമണീയവുമായ തൊടുപുഴയിൽ ക്യാമ്പസിനൊപ്പം ഹോസ്റ്റലും ഇതര സൗകര്യങ്ങളും ഒരുങ്ങുമ്പോൾ പഠനത്തിന് എന്തുകൊണ്ടും അനുയോജ്യമായ അന്തരീക്ഷം കൂടിയാണ് Forward Academy ഉറപ്പുനൽകുന്നത്.

എന്തുകൊണ്ട് Forward Academy തിരഞ്ഞെടുക്കണം

ഒരു ദശാബ്ദത്തെ പരീക്ഷാഫലങ്ങൾ പരിശോധിക്കുമ്പോൾ വർഷംതോറും എൺപത് ശതമാനത്തോളം വരുന്ന വിജയക്കണക്കുകൾ മാത്രം മതിയാകും Forward Academy തിരഞ്ഞെടുക്കാനുള്ള കാരണമായി. ഇതിൽതന്നെ കൂടുതൽ വിദ്യാർത്ഥികളും സ്കൂൾ തലത്തിൽ ശരാശരിയിലും താഴെ പഠനനിലവാരം കാഴ്ച്ചവെക്കുകയോ മലയാളം മീഡിയത്തിൽ പഠിക്കുകയോ ചെയ്തവരാണ് എന്നത് Forward Academy യുടെ വലിയ വിജയമാണ്.

ഓരോ വിദ്യാർത്ഥികൾക്കും ഫോർവേഡിൽ എത്തുന്നത് മുതൽ നിശ്ചിത കോഴ്‌സ് പൂർത്തിയാക്കുന്നതുവരെയുള്ള രൂപരേഖ പ്രത്യേകം പ്രത്യേകം തയ്യാറാക്കപ്പെടുന്നു. ഇതനുസരിച്ച് മുന്നോട്ട് പോകുമ്പോൾ കുട്ടികളുടെ പഠനകാലയളവ് കൂടുതൽ സുഗമമാകുന്നു.

Learn & relearn:

അ‌ക്കൗണ്ടിങ് രംഗത്ത് Forward Academy ക്കുള്ള വർഷങ്ങളുടെ പരിചയസമ്പത്ത് തങ്ങളുടെ തനതായ അക്കാദമിക്ക് Methodologies തയ്യാറാക്കിയെടുക്കാൻ ഗുണകരമായിട്ടുണ്ട്. അവയിൽ മുഖ്യമായ ഒന്നാണ് Forward Academy സശ്രദ്ധം വികസിപ്പിച്ചെടുത്ത 'Learn & Re- learn' പദ്ധതി. പഠിക്കുന്ന കാര്യങ്ങൾ ദീർഘ കാലം ഓർത്തിരിക്കാനും അതുവഴി വിജയസാധ്യത കൂട്ടാനും വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് Learn & Re- learn ന്റെ പ്രധാന ഉദ്ദേശ്യം. ഇടവിടാത്ത കൃത്യമായ പഠനം, റിവിഷൻ, പരീക്ഷാ പരിശീലനം എന്നിവയാണ് Learn & Re-learnന്റെ മൂന്ന് ഘട്ടങ്ങൾ.

CA, CMA, CS, ACCA തുടങ്ങിയ കോഴ്‌സുകൾക്കെല്ലാം ഈ പദ്ധതി ഉപകാരപ്രദമാണ്. പരീക്ഷിച്ചു തെളിയിക്കപ്പെട്ട ഈ ശൈലി പൊതുവേ കഠിനം എന്ന് കരുതപ്പെടുന്ന CA, CMA പോലുള്ള കോഴ്‌സുകൾ പൂർണമായി പഠിച്ചെടുക്കാൻ കുട്ടികളെ സഹായിക്കുന്നു.