കോഴ്സ് വിവരങ്ങൾ

1904 ൽ UK-ഇൽ രൂപീകൃതമായ അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അ‌ക്കൗണ്ടന്റ്സ് (ACCA) എന്ന പ്രമുഖ അന്താരാഷ്ട്ര അ‌ക്കൗണ്ടിങ് സ്ഥാപനമാണ് ACCA കോഴ്‌സ് നടത്തുന്നത്. 180-ൽ ഏറെ രാജ്യങ്ങളിൽ അംഗീകൃതമായ ചാർട്ടേഡ് സർട്ടിഫൈഡ് അ‌ക്കൗണ്ടന്റ്സ് എന്ന യോഗ്യത ഇക്കാരണം കൊണ്ടുതന്നെ ആഗോള CA (Global CA) എന്നും അറിയപ്പെടുന്നു.

ഇന്ത്യയിൽ ICAI നടത്തുന്ന ചാർട്ടേഡ് അ‌ക്കൗണ്ടന്റ് (CA)ക്ക് സമാനമാണ് ACCA; അന്താരാഷ്ട്ര അംഗീകാരം എന്ന പ്രധാന വ്യത്യാസത്തോടെ. ലോകത്തെവിടെയും സാമ്പത്തിക രംഗത്തെ പ്രധാന ജോലികൾക്കുവേണ്ടി ഏറ്റവും യോഗ്യരായി കണക്കാക്കുന്നത് ACCA-കളെ ആണ്.

മൂന്ന് ഘട്ടങ്ങളായി നടത്തുന്ന ACCA കോഴ്സിൽ മൊത്തം 15 പേപ്പറുകളാണുള്ളത്. ഇതിൽ 13 എണ്ണം വിജയിക്കുന്ന പക്ഷം അസോസിയേഷൻ അംഗത്വം ലഭിക്കുന്നു.

  • അപ്ലൈഡ് നോലെജ്‌ (Applied Knowledge)
  • അപ്ലൈഡ് സ്കിൽസ് (Applied Skills)
  • സ്ട്രേറ്റജിക് പ്രൊഫഷണൽ (Strategic Professional)
  • എന്നിവയാണ് ACCA യുടെ മൂന്ന് ലെവലുകൾ.

18 വയസ്സ് പൂർത്തിയാക്കുകയും പ്ലസ്ടുവോ തത്തുല്യമോ പാസ്സാകുകയും ചെയ്തിട്ടുണ്ടെങ്കിൽ ACCA കോഴ്സിന് അപേക്ഷിക്കാം. കോഴ്സിലെ എല്ലാ പരീക്ഷകളും കംപ്യൂട്ടർ വഴി എഴുതാവുന്നവയാണ്. വിദ്യാർത്ഥികളുടെ മുൻ യോഗ്യതകൾക്കനുസരിച്ചു പതിനഞ്ചിൽ ഒൻപത് പേപ്പറുകൾ വരെ ഇളവുകൾ (exemptions) നൽകിവരുന്നു.

വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം അവർ ആവശ്യപ്പെടുന്ന സമയത്ത് നടത്തപ്പെടുന്ന പരീക്ഷകളാണ് (Applied Knowledge level only ) ACCAയുടെ മറ്റൊരു പ്രത്യേകതയാണ്.

തൊഴിലവസരങ്ങൾ

വിദ്യാഭ്യാസ യോഗ്യതകളുടെ നിരയിൽ ACCA എന്ന് കാണുമ്പോൾ തന്നെ വലിയ അവസരങ്ങൾ ഉദ്യോഗാർത്ഥിക്കുമുന്നിൽ തെളിയുന്നു. ഒരു അംഗീകൃത അ‌ക്കൗണ്ടന്റ് ആയി എടുത്തുകാട്ടുകയും ലോകത്തെമ്പാടുമുള്ള ഏതൊരു മേഖലയിലും ജോലി ചെയ്യാൻ തങ്ങൾ പ്രാപ്‌ത്തരാണെന്ന് വിളിച്ചോതുകയും ചെയ്യാൻ ACCA സഹായിക്കുന്നു.

ACCA നൽകുന്ന ചില അവസരങ്ങൾ:

  • മാനേജ്മെന്റ് അ‌ക്കൗണ്ടന്റ്
  • ഫോറൻസിക് അ‌ക്കൗണ്ടന്റ്
  • മാനേജ്മെന്റ് കൺസൾട്ടന്റ്
  • കോർപ്പറേറ്റ് ട്രഷറർ
  • ഫിനാൻഷ്യൽ കണ്ട്രോളർ
  • ഫിനാൻഷ്യൽ ഓഡിറ്റർ
  • ഫിനാൻഷ്യൽ പ്ലാനർ
  • ഫിനാൻസ് മാനേജർ
  • ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO)
  • ടാക്‌സ് സ്‌പെഷ്യലിസ്റ്റ്
  • ടാക്‌സ് കൺസൾട്ടന്റ്

ബിഗ് 4 എന്നറിയപ്പെടുന്ന Deloitte, Ernst & Young, KPMG, PwC എന്നീ കമ്പനികളും മറ്റനേകം മൾട്ടി നാഷണൽ കമ്പനികളും മുൻഗണന കൊടുക്കുന്നത് ACCA യോഗ്യതയുള്ളവർക്കാണ്‌.

കോഴ്സ് പൂർത്തിയാക്കാൻ എടുക്കുന്ന സമയം 2 മുതൽ 3 വർഷം വരെയാണ് ACCA കോഴ്‌സ് പൂർത്തീകരിക്കാൻ എടുക്കുന്ന സമയം.