കോഴ്സ് വിവരങ്ങൾ

ഏതൊരു കമ്പിനിയുടേയും ലാഭസാധ്യത മെച്ചപ്പെടുത്താൻ അതിന്റെ ചെലവുകൾ നിർവഹിക്കുക, നിയന്ത്രിക്കുക, അനാവശ്യമായവ ഒഴിവാക്കുക എന്നിങ്ങനെയുള്ള കണക്കുകൂട്ടലുകൾ ചെയ്യേണ്ടതായുണ്ട്. ഈ ജോലികൾ അ‌ക്കൗണ്ടിങ്ങിന്റെ ഒരു രൂപമായ കോസ്റ്റ് മാനേജ്മെന്റ് അ‌ക്കൗണ്ടിങ് (CMA) ആണ് നിർവഹിക്കുന്നത്. കമ്പനിയുടെ സുദീര്‍ഘമായ വളർച്ചയ്ക്കും ലാഭത്തിനും ഉതകുന്ന രീതിയിൽ തീരുമാനങ്ങളെടുക്കാൻ അതിന്റെ മാനേജ്മെന്റിനെ സഹായിക്കുന്നത് CMA നൽകുന്ന വിശദ വിവരങ്ങളാണ്.

സമാനമായ മറ്റ് പ്രൊഫഷണൽ കോഴ്‌സുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ദൈർഘ്യം, കുറഞ്ഞ പഠന ചെലവ് എന്നിവ CMA യുടെ പ്രത്യേകതകളാണ്. പ്രൈവറ്റ് രംഗത്തെ ധാരാളം അവസരങ്ങൾക്ക് പുറമേ ഒരു സ്വതന്ത്ര കരിയർ എന്ന നിലക്കും CMA സാധ്യതകൾ നൽകുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) യാണ് CMA കോഴ്സ് നടത്തുന്നത്. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്ന് തലങ്ങളാണ് കോഴ്സിനുള്ളത്.

പത്താം തരം പൂർത്തിയാക്കിയവർക്ക് ഫൗണ്ടേഷൻ കോഴ്‌സിന് രജിസ്റ്റർ ചെയ്ത് പഠനം ആരംഭിക്കാം എങ്കിലും പരീക്ഷ എഴുതണമെങ്കിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ വിജയിച്ചിരിക്കണം. ബിരുദധാരികൾക്കും ICAI നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്നീഷ്യൻസ് (CAT) ലെവൽ 1 പൂർത്തിയാക്കിയവർക്കും നേരിട്ട് ഇന്റർമീഡിയേറ്റ് കോഴ്സിന് ചേരാം.

തൊഴിലവസരങ്ങൾ

ഒരു വ്യവസായ സ്ഥാപനത്തിലെ ഉല്പാദന വിഭാഗത്തിന് വേണ്ട കോസ്റ്റ് പ്ലാനിംഗ്, ഇന്റേണൽ, കോസ്റ്റ് ഓഡിറ്റുകൾ, ഇൻവെസ്റ്റ്മെന്റ് വിശകലനം, ഫണ്ട് കൈകാര്യം ചെയ്യൽ തുടങ്ങിയ ജോലികൾ കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റുകളാണ് ചെയ്യുന്നത്. G.S.T നിയമം, കമ്പനി നിയമം എന്നിവ CMA കളുടെ സേവനം നിഷ്കര്‍ഷിക്കുന്നു. സ്വകാര്യ മേഖലയിൽ വലിയ സാധ്യതകൾ കൂടാതെ സർക്കാർ മേഖലയിൽ IAS, IFS രീതിയിൽ ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടൻസി സർവീസ് (ICoAS) നിലവിലുണ്ട്. CMA ക്കുള്ള മറ്റ് ചില തൊഴിൽ സാധ്യതകൾ താഴെ കൊടുക്കുന്നു.

  • U.G.C നിയമമനുസരിച്ചുള്ള അധ്യാപക ജോലികൾ
  • ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO)
  • ട്രഷറര്‍
  • ബജറ്റ് അനലിസ്റ്റ്
  • സീനിയർ അ‌ക്കൗണ്ടന്റ്
  • ഫിനാൻസ് ഡയറക്ടർ
  • ഫിനാൻഷ്യൽ കണ്ട്രോളർ
  • കോസ്റ്റ് കണ്ട്രോളർ
  • ചീഫ് ഇന്റേണൽ ഓഡിറ്റർ

ഇതു കൂടാതെ ബാങ്കുകളിലും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലുമുള്ള അവസരങ്ങൾ, സ്വന്തമായി പ്രാക്ടീസ്, സ്വന്തം സംരംഭത്തിന്റെ വളർച്ച എന്നിവയിലേയ്ക്കും CMA വഴികാട്ടുന്നു.

CMA ആർട്ടിക്കിൾഷിപ്പ് / ഇന്റേണൽ ട്രെയിനിങ് കാലയളവ് 15 മാസം
കോഴ്സ് പൂർത്തിയാക്കാൻ എടുക്കുന്ന സമയം

പ്ലസ്‌ടു കഴിഞ്ഞയാൾക്ക് മൂന്നര വർഷംകൊണ്ട് കോഴ്‌സ് പൂർത്തിയാക്കാൻ കഴിയുമ്പോൾ ബിരുദത്തിനു ശേഷം എത്തുന്നയാൾക്ക് മൂന്ന് വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കാൻ സാധിക്കുന്നു.