കോഴ്സ് വിവരങ്ങൾ

അ‌ക്കൗണ്ടിങ്, ഓഡിറ്റിങ്, നികുതിവ്യവസ്ഥ തുടങ്ങി സാമ്പത്തിക രംഗത്തെ ഭൂരിഭാഗം ജോലികളും ചെയ്യാൻ യോഗ്യരായ പ്രൊഫഷണലുകളാണ് ചാർട്ടേഡ് അക്കൗണ്ടന്റുകൾ. അതുകൊണ്ടുതന്നെ ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രതയുടെ സൂക്ഷിപ്പുകാരനാണ് സി.എ എന്ന് കരുതപ്പെടുന്നു. ഉപരിപഠനത്തിനു ചാർട്ടേഡ് അക്കൗണ്ടൻസി തിരഞ്ഞെടുക്കുന്ന ഒരോ ഉദ്യോഗാർത്ഥിക്കുമുന്നിലും ആദരണീയവും അതിലുപരി തങ്ങളുടെ കഴിവുതെളിയിക്കാൻ അവസരമൊരുക്കുന്നതുമായ ധാരാളം തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്.

പാർലമെന്റിന്റെ പ്രത്യേക നിയമപ്രകാരം രൂപീകരിച്ച പ്രൊഫഷണൽ അ‌ക്കൗണ്ടൻസി ബോഡിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ (ICAI). ഈ സംഘടനയുടെ കീഴിൽ നടത്തപ്പെടുന്ന ത്രിതല കോഴ്സ്സാണ് ചാർട്ടേഡ് അക്കൗണ്ടൻസി.

ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്, ഫൈനൽ എന്നിവയാണ് സി.എ യുടെ മൂന്ന് തലങ്ങൾ. ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഫൗണ്ടേഷൻ പരീക്ഷയ്ക്കും ബിരുദം നേടിയിട്ടുള്ളവർക്ക് ഇന്റർമീഡിയേറ്റ് പരീക്ഷയ്ക്കും അപേക്ഷിക്കാം. ഇതിനായി ആദ്യം ഐ.സി.എ.ഐയ്യിൽ രജിസ്റ്റർ ചെയ്യണം. കറസ്പോണ്ടൻസ് അല്ലെങ്കിൽ ഡിസ്റ്റന്റ്, മുഴുവൻ സമയം അല്ലെങ്കിൽ പാർട്ട് ടൈം, ഓൺലൈൻ ഇങ്ങനെയെല്ലാം CA പൂർത്തിയാക്കാനുള്ള അവസരം വിദ്യാർത്ഥികൾക്കുണ്ട്.

തൊഴിലവസരങ്ങൾ

ചാർട്ടേഡ് അ‌ക്കൗണ്ടിന്റിനെ സാമ്പത്തിക മേഖലയിലെ ജോലികൾക്ക് ഏറ്റവും വൈദഗ്ദ്ധ്യമുള്ള ആളായി കാണുന്നത്കൊണ്ട്തന്നെ വളരെ വലിയ സാധ്യതകളാണ് CAയ്ക്ക് ശേഷം വിദ്യാർത്ഥികൾക്കു മുന്നിൽ തുറക്കപ്പെടുന്നത്. ഇന്ത്യയിൽ തന്നെ സ്വകാര്യ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ എല്ലാം തന്നെ ധാരാളം തൊഴിലവസരങ്ങളുണ്ട്. സമാനമായ ഔദ്യോഗിക പദവികൾ ഇന്ന് വിദേശ രാജ്യങ്ങളിലും ലഭ്യമാണ്.

ബാങ്കുകൾ നിയമ സ്ഥാപനങ്ങൾ എന്നിവയും ചാർട്ടേഡ് അ‌ക്കൗണ്ടന്റുകളുടെ സേവനം ആവശ്യപ്പെടുന്നു.

ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ചാർട്ടേഡ് അ‌ക്കൗണ്ടൻസി തങ്ങളുടെ വളർച്ചയിലേക്കുള്ള ഒരു മുതൽക്കൂട്ടായിരിക്കും. സ്വന്തം വീട്ടിലിരുന്നോ സ്വന്തമായി ഓഫീസ് തുടങ്ങിയോ ചാർട്ടേഡ് അ‌ക്കൗണ്ടിന്റായി പ്രാക്ടീസ് ചെയ്യാനും C.A പൂർത്തിയാക്കിയവർക്ക് സാധിക്കും.

  • ആദായ നികുതി, വില്പന നികുതി, സേവന നികുതി, റിട്ടേൺ തയ്യാറാക്കൽ തുടങ്ങിയ ടാക്സേഷൻ ജോലികൾ
  • ഓഡിറ്റിങ്
  • അ‌ക്കൗണ്ടുകൾ, ഫൈനാൻഷ്യൽ റിപ്പോർട്ട് എന്നിവ തയ്യാറാക്കി സൂക്ഷിക്കുക

മുതലായവയാണ് അ‌ക്കൗണ്ടന്റുകളുടെ ചില പ്രധാന ചുമതലകൾ.

CA ആർട്ടിക്കിൾഷിപ്പ് / ഇന്റേണൽ ട്രെയിനിങ് കാലയളവ് 3 വർഷത്തെ ട്രെയിനിങ് പൂർത്തിയാക്കണം.
കോഴ്സ് പൂർത്തിയാക്കാൻ എടുക്കുന്ന സമയം

പ്ലസ്ടുവിന് ശേഷം CA തിരഞ്ഞെടുക്കുന്നയാൾക്ക് കോഴ്‌സ് പൂർത്തിയാക്കാൻ ഏകദേശം നാലര വർഷം വേണ്ടിവരും. അതേ സമയം ഡയറക്ട് എൻട്രി വഴി, അതായത് ബിരുദത്തിനു ശേഷം സി.എയുടെ രണ്ടാമത്തെ തലമായ ഇന്റർമീഡിയേറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്ന ഒരാൾക്ക് ഏതാണ്ട് മൂന്ന് വർഷം കൊണ്ട് കോഴ്‌സ് തീർക്കാം.